News
രാജ്യത്തെ എല്ലാ അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെക്കാൻ നിർദേശം
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെക്കാൻ നിർദേശം. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
മാർച്ച് 31 വരെ എല്ലാ അന്തർ സംസ്ഥാന പൊതുഗതാഗതങ്ങളും നിർത്തിവെക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി. മാർച്ച് 31 വരെ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കാനും ഉത്തരവിട്ടിരുന്നു.