Top Stories
രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി
ന്യൂഡൽഹി : രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. മാർച്ച് 31 വരെയാണ് രാജ്യത്തെ ട്രെയിൻ സർവീസ് റദ്ദാക്കിയത്. മെട്രോ ട്രെയിൻ, സബർമൻ ട്രെയിൻ, പാസഞ്ചർ അടക്കമുള്ള എല്ലാം ട്രെയിൻ സർവീസുകളുമാണ് റദ്ദാക്കിയത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
അതേസമയം, നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വീസ് പൂര്‍ത്തിയാക്കും. ഇന്ന് രാത്രി 12 ന് ശേഷം സര്‍വീസുകളൊന്നും ആരംഭിക്കില്ല. എന്നാല്‍ ചരക്ക് തീവണ്ടികള്‍ മുടക്കമില്ലാതെ ഓടും. മാര്‍ച്ച് 13, 16 തീയതികളില്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത 12 യാത്രക്കാര്‍ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.