News
ഒമാനില്‍ കനത്ത മഴ;2 മലയാളികളെ കാണാതായി
മസ്കറ്റ് : ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും പെട്ട് രണ്ടുമലയാളികളെ കാണാതായി. കൊല്ലം സ്വദേശിയായ സുജിത്തും കണ്ണൂർ സ്വദേശിയായ വിജിഷിനെയുമാണ് മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്.ഇന്നലെ രാത്രിയോടെയാണ് സംഭവം. മസ്കറ്റിൽ നിന്നും 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസിന്റെ തെരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടുകിട്ടിയിട്ടുണ്ട്. അൽ റഹ്‍മ ന്യൂന മർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.