News
ഒമാനിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
മസ്കറ്റ് : ഒമാനിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇവർ മറ്റൊരു കടയിലേക്ക് പോകവേ ആയിരുന്നു അപകടം. വാഹനത്തിൽ മലവെള്ളപ്പാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവേ ഇവരുടെ വാഹനം ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.