Top Stories

കേരളത്തിൽ 28 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു;സംസ്ഥാനത്ത് അടച്ചിടൽ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 28 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. അപകടകരമായ രീതിയിൽ വൈറസ് വ്യാപനം തുടരുന്ന  സാഹചര്യത്തിലേക്ക് നീങ്ങുന്നതിനാൽ  കേരളത്തിലാകെ അടച്ചുപൂട്ടൽ ഏർപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ. അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിർത്തികൾ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.

ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ 25 പേർ ദുബായിൽനിന്ന് എത്തിയവരാണ്.  കാസർകോട് ജില്ലയിൽ 19 പേർക്കും കണ്ണൂർ ജില്ലയിൽ അഞ്ചുപേർക്കും പത്തനംതിട്ട ജില്ലയിൽ ഒരാൾക്കും എറണാകുളം ജില്ലയിൽ രണ്ടുപേർക്കും തൃശ്ശൂർ ജില്ലയിൽ ഒരാൾക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ 95 പേർക്കാണ് ഇതുവരെ കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3 പേർ നേരത്തെ രോഗമുക്തി നേടിയവരാണ്.

നാളെ മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസിയോ സ്വകാര്യ ബോസോ ഓടില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പ്, എൽപിജി വിതരണം എന്നിവ ഉണ്ടാകും. ആശുപത്രികൾ പൂർണതോതിൽ പ്രവർത്തിക്കും. അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.സർക്കാർ ഓഫീസുകൾ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കും. ആരാധനാലയങ്ങളിലെ ആളുകൾ കൂടുന്ന ചടങ്ങുകൾ നിർത്തിവെക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡി ഷോപ്പുകളും തുറക്കും. മറ്റു കടകൾ അടച്ചിടണം. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും. ജനങ്ങൾ വലിയ തോതിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യത്തിന് ഇറങ്ങുന്നവർ ശാരീരിക അകലം അടക്കമുളളവ പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button