News
കൊറോണ: സൗദിയിൽ ഇന്ന് മുതൽ കർഫ്യൂ
റിയാദ് : സൗദിയിൽ ഇന്ന് മുതൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് മുതൽ 21 ദിവസത്തേക്കാണ് കർഫ്യൂ ഏർപ്പെടുത്തിയത്. വൈകിട്ട് ഏഴ് മുതൽ പുലർച്ച ആറു വരെയാണ് കർഫ്യൂ. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് കർഫ്യൂ പ്രഖ്യാപിച്ചത്. സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കർഫ്യൂ സമയങ്ങളിൽ പൗരന്മാരും താമസക്കാരും ഒരുപോലെ അവരുടെ വീടുകളിൽ തന്നെ തങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പൊതു-സ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയിൽ ഞായറാഴ്ച മാത്രം 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.