Top Stories

കോവിഡ് 19 മരണം 14,730 ആയി; ഇന്ത്യയിൽ 396 കോവിഡ് ബാധിതർ

കോവിഡ് 19 രോഗ ബാധിതർ ആഗോളതലത്തിൽ 343,209 ആയി. മരണസംഖ്യ 14730 ആയി. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 651 മരണങ്ങളാണ്. സ്പെയിനിൽ 1772 മരണവും, ഇറാനിൽ 1685 മരണവും, അമേരിക്കയിൽ 460 മരണവും റിപ്പോർട്ട് ചെയ്യ്തു.
അമേരിക്കയിൽ 35,352 പേരിലാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 396 ആയി. ഇന്നലെ മാത്രം 68 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇരുപത് സംസ്ഥാനങ്ങളിൽ വൈറസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. കേരളമാണ് കോവിഡ് ബാധിതരിൽ രണ്ടാമത്. 7 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൊവിഡ് 19 പ്രതിരോധിക്കാന്‍  രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടുന്നു. ഡൽഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍, ലഡാക്ക്,
ചണ്ഡിഗഡ്എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടും. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. മുഴുവന്‍ ദിവസ വേതനക്കാര്‍ക്കും അവശ്യ സാധനങ്ങൾ വാങ്ങാൻ ആന്ധ്ര 1000 രൂപ സഹായം പ്രഖ്യാപിച്ചു. കര്‍ണാടകത്തില്‍ 9 ജില്ലകളിലാണ് ലോക്ക് ഡൌണ്‍. ബെംഗളൂരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കി. പൊതു ഗതാഗതം നിർത്തിവച്ചു.

മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കി. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം മുംബയിലെ ചേരിയിൽ സ്ഥിരീകരിച്ചത്. എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തുന്നു. പരിശോധിക്കുന്നു. ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്.കുടിലുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലിസ് കര്‍ശനമായി പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button