News
പത്തനംതിട്ടയിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ അമേരിക്കയിലേക്ക് കടന്നു
പത്തനംതിട്ട : പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. അമേരിക്കൻ പൗരത്വമുള്ള രണ്ട് സ്ത്രീകളാണ് അധികൃതർ അറിയാതെ അമേരിക്കയിലേക്ക് കടന്നത്. സുരക്ഷാ മുൻകരുതലുകൾ മറികടന്ന് ഇവർ വിമാനത്താവളം വഴി അമേരിക്കയിലേക്ക് കടന്നത് വൻ സുരക്ഷാവീഴ്ചയാണ്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പി ബി നൂഹ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. റാന്നിയിലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേർ ഉൾപ്പെടെ 4387 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ജില്ലയിലെ ബാങ്കുകളിൽ ഒരു സമയം അഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്കല്ലാതെ ആരും ബാങ്കുകളിലേക്ക് എത്താൻ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിയ്ക്കുമെന്ന് കളക്ടർ വ്യക്തമാക്കി.