Top Stories
കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായ ആൾ മുംബൈയിൽ മരിച്ചു
ന്യൂഡൽഹി : കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായ ആൾ മുംബൈയിൽ മരിച്ചു. കോവിഡ് 19 പോസിറ്റീവ് ആയിരുന്ന ഫിലീപ്പീൻസ് പൗരനാണ് മരിച്ചത്. ഇന്നലെ മുംബൈയിലാണ് 68 വയസ്സുള്ള ഫിലീപ്പീൻസ് പൗരൻ മരിച്ചത്.
ആദ്യം ഇയാളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു എങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസകോശവും വൃക്കയും തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതിനാൽ കൊറോണ ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചിട്ടില്ല.
ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഞായറാഴ്ച ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിഹാറിൽ 38-കാരനാണ് മരിച്ചത്. ഖത്തറിൽ നിന്ന് തിരിച്ചെത്തിയ ഇയാൾ പട്ന എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 415 ആയി. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ ഉള്ള കേരളത്തിൽ 67 രോഗബാധിതരാണുള്ളത്.