Top Stories
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവനന്തപുരം : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ 31 വരെയും, പത്തനംതിട്ടയിൽ ചൊവ്വാഴ്ച അർധരാത്രി മുതൽ മാർച്ച് 31 അർധരാത്രി വരെയും ആലപ്പുഴയിൽ ചൊവ്വാഴ്ച അർധരാത്രി മുതൽ 31 അർധരാത്രി വരെയുമാണ് ക്രിമിനൽ നടപടിക്രമം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊറോണയ്ക്കെതിരേ മുൻകരുതൽ നടപടികൾ കർശനമായി തുടരുമ്പോഴും ഒരുവിഭാഗം ജനങ്ങൾ സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിർദേശങ്ങൾ വകവയ്ക്കാതെ പ്രവർത്തിക്കുന്ന സാഹചര്യം കണക്കിലെടുത്താണ്
നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷണനും പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹും ആലപ്പുഴ ജില്ലാ കളക്ടർ എം അഞ്ജനയും വ്യക്തമാക്കി.
നിരോധനാജ്ഞ പ്രകാരം ജില്ലകളില്‍ ഒരിടത്തും നാലിലധികം ആളുകള്‍ ഒരുമിച്ച് കൂടാന്‍ പാടില്ല. ഓട്ടോ, ടാക്സി മുതലായവ അടിയന്തിരാവശ്യങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തണം. സ്വകാര്യ വാഹനങ്ങള്‍ അവശ്യ സാധനങ്ങള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ. ഇരുചക്ര വാഹനമൊഴികെയുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ കൂടാതെ ഒരു മുതിര്‍ന്ന വ്യക്തി മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. സര്‍ക്കാര്‍ ജീവനക്കാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ യാത്രചെയ്യുമ്പോള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ഈ നിര്‍ദ്ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യും.