News
ഇന്ന് മുതൽ സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ പൊലീസിന് സത്യവാങ്മൂലം നല്‍കണം
തിരുവനന്തപുരം : ഇന്ന് മുതൽ സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ പൊലീസിന് സത്യവാങ്മൂലം നല്‍കണം. എവിടെ പോകുകയാണെന്നും എന്തിന് പോകുകയാണെന്നും എഴുതി നൽകണം. ശരിയായ വിവരം മാത്രമേ നൽകാവൂ.
യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സത്യവാങ്മൂലം പൂരിപ്പിച്ച് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് നല്‍കണം. പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം യാത്രക്കാരന് തിരിച്ചുനല്‍കും. തെറ്റായ വിവരങ്ങൾ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയതായി സംശയം തോന്നിയാല്‍ പോലീസ് അതിന്‍റെ ഫോട്ടോയെടുത്ത് തുടര്‍ അന്വേഷണം ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കും.
ഇവിടെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തോ ഇവയുടെ പ്രിന്‍റ് എടുത്തോ ഇതേ മാതൃകയില്‍ വെളളപേപ്പറില്‍ തയ്യാറാക്കിയോ ഉപയോഗിക്കാം.
താഴെ കാണുന്ന ലിങ്കിൽ നിന്നും ഈ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.