News
ഒമർ അബ്ദുള്ളയ്ക്ക് മോചനം
ശ്രീനഗർ : എട്ടു മാസത്തെ വീട്ട് തടങ്കലിന് ശേഷം ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയ്ക്ക് മോചനം. പൊതുസുരക്ഷാ നിയമ പ്രകാരം ഒമർ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീർ ഭരണകൂടം ഇന്ന് എടുത്തുകളഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയടക്കമുള്ള കശ്മീർ മുൻ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാർട്ടി നേതാക്കളേയും തടങ്കലിലാക്കിയത്.
ഒമർ അബ്ദുള്ളയുടെ പിതാവും കശ്മീർ മുൻ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു. മറ്റൊരു മുൻ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.