News
കൊറോണ:എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ 31 വരെയാണ് നിരോധനാജ്ഞ.
ജില്ലയിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.