Top Stories

പുറത്തിറങ്ങാൻ പോലീസിന്റെ പാസ്സ് എടുക്കണം:ഡി ജി പി

 

തിരുവനന്തപുരം : കൊറോണ പടർന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ആവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് പാസ്സ് നൽകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അവശ്യ സേവനങ്ങള്‍ക്കാണ് പാസ്സ് നല്‍കുക. ജില്ലാ പോലീസ് മേധാവികളുടെ കൈയില്‍ നിന്നാണ് പാസ് ലഭിക്കുക. പച്ചക്കറി, പലചരക്ക് മെഡിക്കല്‍ സ്‌റ്റോര്‍, ടെലികോം ജീവനക്കാര്‍ തുടങ്ങി അത്യാവശ്യം പുറത്തിറങ്ങേണ്ടവർക്ക് കേരളം മുഴുവന്‍ പാസ് നല്‍കുമെന്ന് ഡിജിപി അറിയിച്ചു.

മാധ്യമങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുമെന്നും ഡിജിപി പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം. നിരത്തിലിറങ്ങുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി

പുറത്തിറങ്ങുന്ന ആളുകള്‍ എവിടേക്കാണ് പോകുന്നതെന്ന് ഡിക്ലറേഷന്‍ നല്‍കണം. ലോക്ഡൗണ്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും പരമാവധി ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആവശ്യമുള്ള സമയത്ത് മരുന്നോ പാലോ പോലുള്ളവ വാങ്ങാന്‍ മാത്രമേ പുറത്തിറങ്ങാവൂ. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ഓട്ടോയും ടാക്‌സിയും അത്യാവശ്യത്തിന് വേണ്ടി മാത്രമാണ്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button