പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ഡൽഹി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതു രണ്ടാം തവണയാണ് കോവിഡുമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞായറാഴ്ച ജനത കർഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
പലരും അടച്ചുപൂട്ടലുകളെയും നിയന്ത്രണങ്ങളെയും ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നത് ദുഃഖകരമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സ്വയം സുരക്ഷിതത്വം, ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 500 ആയ സാഹചര്യത്തില്‍ പ്രധാനമന്ത്രി കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. പ്രധാനമന്ത്രി ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും ലോക്കൗട്ടിലേക്ക് പോയിരുന്നു. ട്രെയിനുകളും മെട്രോകളും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുമെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്ന് രാത്രി മുതല്‍ വ്യോമഗതാഗതവും നിര്‍ത്തി വെയ്ക്കും.