Top Stories
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 511;കേരളത്തിൽ 95
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 511 ആയി. ഗുജറാത്തിലും മണിപ്പുരിലും മഹാരാഷ്ട്രയിലും കർണാടകയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യ്തു. ഇന്ന് 10 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 99 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യ്തത്. ആശങ്കാ വഹമായ വർദ്ധനവാണ് ഇന്ത്യയിലെ കൊറോണ ബാധിതരിൽ ഉണ്ടാകുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 97 കോവിഡ് ബാധിതരെയാണ് മഹാരാഷ്ട്രയിൽ ഇതുവരെ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മാത്രം 23 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യ്തത്.മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിൽ കേരളമാണ്. 95 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യ്തത്.
ഓരോ സംസ്ഥാനത്തെയും കൊറോണ ബാധിതരുടെ എണ്ണം 24.03.20 വരെ.
- മഹാരാഷ്ട്ര — 97
- കേരളം — 95
- കർണാടക — 37
- തെലങ്കാനയിൽ — 33
- ഉത്തർ പ്രദേശ് — 33
- ഗുജറാത്ത് — 30
- ഡൽഹി — 29
- രാജസ്ഥാൻ — 32
- ഹരിയാന — 26
- പഞ്ചാബ് — 23
- ലഡാക്ക് — 13
- തമിഴ്നാട് –12
- പശ്ചിമബംഗാൽ — 7
- മധ്യപ്രദേശ് — 6
- ചണ്ഡീഗഡ് — 6
- ആന്ധ്രപ്രദേശ് — 7
- ജമ്മുകശ്മീർ — 4
- ഉത്തരാഖണ്ഡ് — 5
- ഹിമാചൽ പ്രദേശ് — 3
- ബീഹാർ — 2
- ഒറീസ്സ — 2
- പുതുച്ചേരി — 1
- ചത്തീസ്ഗഡ് –1
രാജ്യത്തെ കോവിഡ് ബാധിതരായ 511 പേരിൽ 36 പേർ രോഗമുക്തി നേടി.