ലോക്ക്ഡൗണിൽ ജനങ്ങളുടെ സാധാരണ ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി
ഡൽഹി : 21 ദിവസത്തെ ലോക്ക്ഡൗണിൽ ജനങ്ങളുടെ സാധാരണ ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന പ്രധാനമന്ത്രി ഉറപ്പ് നൽകി. ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. എന്നാൽ എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അനുസരിയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്പൂർണ്ണ ലോക്ക്ടൗണിൽ തുറന്ന് പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങളും, സേവനങ്ങളും.
പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളെ അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം, അച്ചടി – ഇലക്ട്രോണിക് മാധ്യമങ്ങൾ, ടെലിക്കമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, കേബിൾ സർവീസുകൾ, ഐ.ടി സേവനങ്ങൾ എന്നിവ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം ഒരുക്കണം.
ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പെട്രോൾ പമ്പുകൾ, എൽ.പി.ജികേന്ദ്രങ്ങൾ, പെട്രോളിയം – ഗ്യാസ് റീട്ടെയിൽ സ്റ്റോറേജ് കേന്ദ്രങ്ങൾ, ഊർജ ഉൽപാദന – വിതരണ സംവിധാനങ്ങൾ, പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങൾ എന്നിവയും പ്രവർത്തിക്കാം.
ജനങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതതിനുവേണ്ടി അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നകാര്യം ജില്ലാ ഭരണകൂടങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.
Ministry of Home Affairs guidelines for the 21-day lockdown, list of essential services that will remain open. #CoronavirusLockdown pic.twitter.com/hwRgWEM88z
— ANI (@ANI) March 24, 2020