News
ശബരിമല ഉത്സവം റദ്ദാക്കി
തിരുവനന്തപുരം : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല ഉത്സവം റദ്ദാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഈ മാസം 29നാണ് ശബരിമല ഉത്സവം നടത്തേണ്ടിയിരുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഉത്സവ ആഘോഷ പരിപാടികൾ എല്ലാം നിർത്തി വെച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.