News
സംസ്ഥാനത്ത് ഇന്ന് മുതല്‍ 26 വരെ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മാര്‍ച്ച് 26 വരെ ഇടി മിന്നലോട് കൂടിയ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
നാളെ കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സൂര്യാഘാതം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് വെയിലത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.