ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മജിസ്ട്രേറ്റിനും കസ്റ്റംസിനും മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിക്കാനാണ് കസ്റ്റംസ് നീക്കം.
സ്വപ്നയും സരിത്തും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉളളത്. സ്പീക്കറെ കൂടാതെ പല പ്രമുഖരുടേയും പേരുകളുണ്ടായിരുന്നു.ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്.