Top Stories

കൊറോണ:ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 602 മരണം

കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 6077 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 602 മരണങ്ങളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യ്തത്. ഇറ്റലിയില്‍ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

63,927 പേർക്കാണ് ഇതുവരെ ഇറ്റലിയിൽ കൊറോണ വൈറസ് ബാധ  സ്ഥിതീകരിച്ചിട്ടുള്ളത്. 7,432 പേർക്ക് ഇതുവരെ രോഗ മുക്തി നേടിയിട്ടുണ്ട്. കർശന നടപടികളാണ് കോറോണയെ നേരിടാൻ സർക്കാർ നടപ്പാക്കുന്നത്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 380,249 ആയി.16,509 പേർ കൊറോണ ബാധയാൽ മരണപ്പെട്ടു. അമേരിക്കയിലും, ഇറാനിലും, സ്പെയിനിലും, ഫ്രാൻസിലും, യു കെ യിലും, ജർമനിയിലും കൊറോണ ബാധിതരുടെ എണ്ണം നാൾക്കുനാൾ വർദ്ദിച്ചുകൊണ്ടിരിക്കയാണ്. ഇറാനിൽ മരണം 1,812 ആയി, ഫ്രാൻസിൽ 860 പേരും, അമേരിക്കയിൽ 582 പേരും, യു കെ യിൽ 335 പേരും, ജർമനിയിൽ 119 പേരും ഇതുവരെ മരണപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button