News

ഷഹീൻബാഗ് പ്രക്ഷോഭം അവസാനിപ്പിച്ച്‌ പൊലീസ്

ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ ആരംഭിച്ച സമരം അവസാനിപ്പിച്ച്‌  പൊലീസ്.ദില്ലിയിൽ കർഫ്യു നിലനിൽക്കുന്നതിനാൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകൾ എടുത്തുമാറ്റി. സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടി. ജഫ്രബാദ് ഉൾപ്പെടെയുള്ള കലാപബാധിത പ്രദേശങ്ങളിൾ പൊലീസിന്റെ കനത്ത സുരക്ഷ സന്നാഹം ഏർപ്പെടുത്തി.

കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമരക്കാരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കേജരിവാളിന്റെ അഭ്യർത്ഥന സമരക്കാർ തള്ളിക്കളഞ്ഞു. സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് സമരസമിതി അംഗങ്ങൾ പറഞ്ഞിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button