Top Stories
ലോക്ക്ഡൌൺ:ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും 21 ദിവസം അടച്ചിടും
തിരുവനന്തപുരം : രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും 21 ദിവസം അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഏപ്രിൽ 14 വരെ ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കില്ല.
ഓൺ ലൈൻ വഴി മദ്യം അത്യാവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും തീരുമാനമായി. എങ്ങനെ ഓൺലൈൻ വഴി മദ്യം എത്തിക്കാം എന്നതിനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിക്കും.
ബി പി എൽ കുടുംബങ്ങൾക്ക് 15 കിലോ ഭക്ഷ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള തീരുമാനവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ കടകൾ രാവിലെ 9 മുതൽ 1 വരെയും 2 മുതൽ 5 വരെയും തുറന്നു പ്രവർത്തിയ്ക്കും. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കും.