Top Stories

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച്‌ രാഹുൽഗാന്ധി

ന്യൂഡൽഹി : കൊറോണ വ്യാപനത്തെ തുടർന്നുണ്ടാകുന്ന നിയന്ത്രങ്ങളിൽ  രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കാനും, പാവപ്പെട്ടവരുടെയും ദിവസ വേതനക്കാരുടെയും സാമ്പത്തിക സ്ഥിതി തകരാതിരിയ്ക്കാനും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നും, ലോക്ക്ഡൗണിന്റെ ആഘാതം നേരിടേണ്ടി വരുന്ന കർഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

1.70 കോടിയുടെ സാമ്പത്തിക സഹായ പാക്കേജാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ തട്ടിലുമുള്ള ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് പാക്കേജ്. മുതിർന്ന പൗരന്മാർക്കും, വനിതകൾക്കും, കർഷകർക്കും, വികലാംഗർക്കും, വിധവകൾക്കും നേരിട്ട് അക്കൗണ്ടുകളിലേക്ക് മൂന്നു മാസം അധിക സാമ്പത്തിക സഹായം നൽകുമെന്നും പ്രഖ്യാപനമുണ്ട്. ആശാവർക്കറൻമാരും ശുചീകരണ തൊഴിലാളികളും മുതൽ ഡോക്ടർമാരും നഴ്സുമാരും വരെയുള്ള കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പാക്കേജും ധന മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button