Top Stories
ഇന്ത്യയിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു
ശ്രീനഗർ : ഇന്ത്യയിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു. ജമ്മുകശ്മീരിലും മഹാരാഷ്ട്രയിളുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യ്തത്. ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഹൈദർപുരിലാണ് 65 കാരൻ മരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ നാല് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്‍മീരിലെ ആദ്യ മരണമാണിത്.രണ്ടു ദിവസം മുമ്പാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് പ്രമേഹം, രക്തസമ്മർദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാൾ മരിച്ചത്. ഇയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.