News
ഓൺലൈനിൽ മദ്യം വിൽക്കില്ല:എക്സസൈസ് മന്ത്രി
തിരുവനന്തപുരം : ഓൺലൈനിൽ മദ്യം വിൽക്കാൻ ആലോചിച്ചിട്ടില്ലെന്ന് എക്സസൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ലഹരിയുടെ ഉപയോഗം കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മദ്യം കഴിക്കാത്തതുകൊണ്ട് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന വർക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സാമാർഗങ്ങൾ എക്സൈസ് വകുപ്പ് ഇടപെട്ട് നൽകുമെന്ന് മന്ത്രി അറിയിച്ചു. അനധികൃത മദ്യവില്പന തടയാൻ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മദ്യശാലകൾ അടച്ചിട്ടത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മദ്യം കിട്ടാത്തത് സാമൂഹിക വിപത്ത് ആകുമോ എന്ന് ആശങ്കയുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനോടകം ഏതാനും പേരെ ഡിഅഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.