Top Stories
കൊറോണ:നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സബ് കളക്ടർ മുങ്ങി
കൊല്ലം : കൊറോണ സംശയിച്ചു നിരീക്ഷണത്തിൽ ആയിരുന്ന സബ് കളക്ടർ മുങ്ങി. കൊല്ലം സബ് കളക്ടർ അനുപം മിശ്രയാണ് ആരോഗ്യ വകുപ്പിന്റെയും മറ്റ് അധികൃതരുടെയും അനുമതിയില്ലാതെ കാൺപൂരിലേക്ക് കടന്നത്.
വിദേശത്തു നിന്നും മടങ്ങിയെത്തിയ അനുപം മിശ്ര19 ആം തിയതി മുതൽ
വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് രാവിലെ ആരോഗ്യ നില പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല.
തുടർന്ന് സബ് കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം കാൺപൂരിൽ ആണെന്ന് മറുപടി പറഞ്ഞത്. ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടർ സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനാണ് അനുപം മിശ്ര.