Top Stories
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോറോണ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിതീകരിച്ചവരിൽ ഒമ്പത് പേർ കണ്ണൂർ ജില്ലക്കാരും മൂന്നു പേർ വീതം കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുമാണ്. തൃശൂരിൽ നിന്നുള്ള രണ്ടു പേർക്കും ഇടുക്കി വയനാട് ജില്ലകിളിൽ ഓരോരുത്തർക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
1,20,003 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 601 ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധന നടത്തിയതിൽ 908 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേർ ഇന്ന് ആശുപത്രി വിട്ടു. ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്.