Top Stories

1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ

Photo credit @ani

ന്യൂഡൽഹി : കൊറോണയുടെ പശ്ചാത്തലത്തിൽ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ്  പാക്കേജ് പ്രഖ്യാപിച്ചത്. ധനമന്ത്രി നിർമലാ സീതാരാമനാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങൾക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി നൽകും.നിലവിൽ നൽകുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കിൽ അത് തിരഞ്ഞെടുക്കാം.   അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയർ വർഗവും മൂന്നുമാസം സൗജന്യമായി നൽകും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

കൊറോണ പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി ഏർപ്പെടുത്തി. ആശാ വർക്കർമാർ ഉൾപ്പടെയുള്ളവർക്കാണ് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവർക്കർമാർ ശുചീകരണത്തൊഴിലാളികൾ മുതൽ ഡോക്ടർമാർക്ക് വരെ ഓരോരുത്തർക്കും ഈ 50 ലക്ഷം മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button