24 മണിക്കൂറിനുള്ളിൽ 60,099 രോഗികൾ; അതിവേഗം പടർന്നുപിടിച്ച് കോവിഡ്
കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തി അതിവേഗം വ്യാപിക്കുകയാണ്. ലോകത്ത് 24 മണിക്കൂറിനുള്ളിൽ 60,099 പേരിലേക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ലോകത്തെ കൊറോണബാധിതരുടെ എണ്ണം 534,386 ആയി. 2,764 പേരാണ് 24 മണിക്കൂറിനുള്ളിൽ കൊറോണ ബാധയാൽ മരിച്ചത്. ഇതോടെ ആകെ മരണം 24,182 ആയി.
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 88 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 694 ആയി. 16 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 45 പേർക്കാണ് രാജ്യത്ത് രോഗം മാറിയിട്ടുള്ളത്.
ഇറ്റലിയില് 24 മണിക്കൂറിനിടെ 6,153 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇറ്റലിയിലെ കൊറോണ ബാധിതരുടെ എണ്ണം 80,539 ആയി. 24 മണിക്കൂറിനുള്ളിൽ 712 മരണങ്ങളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യ്തത്. ഇതോടെ ആകെ മരണം 8215 ആയി. 10,361പേർ ഇറ്റലിയിൽ കൊറോണ രോഗത്തിൽ നിന്നും മുക്തരായി.
അമേരിക്കയിൽ വൻ വർദ്ധനവാണ് കൊറോണ രോഗികളിൽ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. ഏറ്റവും കൂടൂതൽ രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അമേരിക്ക മുന്നിലെത്തി. 24 മണിക്കൂറിനുള്ളിൽ 16,980 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 85,327 ആയി. 24 മണിക്കൂറിനുള്ളിൽ 256 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,294 ആയി. 202 പേർക്ക് മാത്രമേ അമേരിക്കയിൽ കൊറോണ വൈറസ് ബാധയിൽനിന്നും മുക്തരാകാൻ കഴിഞ്ഞുള്ളൂ. കൊറോണവൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യുഎസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ 8,271 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 57786 ആയി. 718 മരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ സ്പെയിനിൽ ഉണ്ടായത്. ഇതോടെ ആകെ മരണം 4365 ആയി. 7,015 പേരാണ് കൊറോണയിൽ നിന്നും മുക്തി നേടിയത്.
ജർമ്മനിയിൽ 6,615 പുതിയ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ആകെ കൊറോണ ബാധിതർ 43,938 ആയി. 61 പേർ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ആകെ മരണം 267 ആയി.
ഇറാനിൽ 2389 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 29,406. 157 മരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. ആകെ മരണം 2234 ആയി.
3,922 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 29,155 ആയി. 24 മണിക്കൂറിനുള്ളിൽ 365 പേരാണ് ഫ്രാൻസിൽ മരിച്ചത്. ഇതോടെ ആകെ മരണം 1,696 ആയി.