Top Stories
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിതച്ചവരുടെ എണ്ണം 139 ആയി. 127 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്.