News
മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
തൃശ്ശൂർ : മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുന്നംകുളം തൂവാനൂർ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സനോജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും മൊഴി നൽകിയിരിക്കുന്നത്. സനോജ് അവിവാഹിതനാണ്.
ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്കയുണ്ടന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടാകുന്ന അസ്വസ്ഥതകൾ പ്രകടമാകുന്നവർക്ക് അതിനുള്ള ചികിത്സ ലഭ്യമാക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചിരുന്നു.