Top Stories
ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
തൊടുപുഴ : ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതൽ മാർച്ച് 26 വരെയുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്.
അടിമാലി, കട്ടപ്പന, കീരിത്തോട്, ഷോളയൂർ, പെരുമ്പാവൂർ, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും സഞ്ചരിച്ചത്. കെ.എസ്.ആർ.ടി.സി. ബസ്, സ്വകാര്യ ബസ്, ട്രെയിൻ, സ്വകാര്യവാഹനങ്ങൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ധർണ, പോലീസ് സ്റ്റേഷൻ ധർണ, മരണാനന്തരചടങ്ങുകൾ, തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്.
ഫെബ്രുവരി 29 മുതൽ താനുമായി ഇടപെട്ട ആളുകളോട് ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാനും മുൻകരുതൽ സ്വീകരിക്കാനും കൊറോണ ബാധിതൻ അഭ്യർഥിച്ചു.
ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ്
- ഫെബ്രുവരി 29ന് തിരുവനന്തപുരത്തെത്തുന്നു.ശേഷം ഹോട്ടൽ ഹൈലാൻഡിൽ താമസിച്ചു. രാവിലെ 11 മുതൽ 12.30 വരെ സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുത്തു. തുടർന്ന് കെ.എസ്.ആർ.ടി.സി. ബസിൽ കാട്ടാക്കടയിലേക്കും അവിടെനിന്ന് അമ്പൂരിയിലേക്ക് ബൈക്കിലും സന്ദർശിച്ചു. തുടർന്ന് അന്നുതന്നെ കെ.എസ്.ആർ.ടി.സി. ബസിൽ ഇടുക്കിക്ക് മടങ്ങി.
- മാർച്ച് ഒന്നിന് വീട്ടിൽതന്നെ കഴിഞ്ഞു. മാർച്ച് രണ്ടാംതിയതി ചെറുതോണിയിൽനിന്ന് അടിമാലിയിലേക്ക് സ്വകാര്യബസിലെത്തി. അടിമാലി മന്നാംകണ്ടത്ത് നടന്ന ഏകാധ്യാപക സമരത്തിൽ പങ്കെടുക്കാനായിരുന്നു ഇത്. തുടർന്ന് അടിമാലിയിൽനിന്ന് ചെറുതോണിയിലേക്ക് പോയി.
- ആറാംതിയതി കട്ടപ്പനയിലേക്ക് പോയ ഇദ്ദേഹം കട്ടപ്പന മോസ്കിൽ പോയി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ യോഗത്തിലും പങ്കെടുത്തു.
- ഏഴാംതിയതി ചെറുതോണിയിൽ പോലീസ് സ്റ്റേഷൻ ധർണയിൽ പങ്കെടുത്തു. തുടർന്ന് ചെറുതോണിയിൽനിന്ന് പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസിൽ പോയി.
- എട്ടാംതിയതി ഷോളയാറിൽ നടന്ന ഏകാധ്യാപക സമരത്തിൽ പങ്കെടുക്കാൻ പോയി.
- പത്താംതിയതി ചെറുതോണിയിൽനിന്ന് ആലുവയിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻമാർഗവും പോയി.
- പതിനൊന്നിന് രാവിലെ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം ആറുമണി മുതൽ 11 മണിവരെ എം.എൽ.എ. ഹോസ്റ്റലിൽ കഴിഞ്ഞു. അവിടെനിന്ന് കെ.എസ്.ആർ.ടി.സി. ബസ് മാർഗം തിരുവനന്തപുരത്തേക്ക്.
- പതിന്നാലാംതിയതി കീരിത്തോട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.