Top Stories
സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 34 പേർ കാസർകോട് ജില്ലക്കാരാണ്. കണ്ണൂരിൽ രണ്ടുപേർക്കും തൃശ്ശൂർ,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊറോണ സ്ഥിതീകരിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ സാഹചര്യം കൂടുതൽ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. കാസറഗോഡ് മാത്രം ആകെ 80 പേർക്ക് കൊറോണ സ്ഥിതീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 112 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 109683 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 5679 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4448 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.