News
കൊറോണ പടർത്തി ആളെക്കൊല്ലാൻ ഫേസ്‍ബുക് പോസ്റ്റ്:യുവാവ് അറസ്റ്റിൽ
ബാംഗ്ലൂർ : കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ബാംഗ്ലൂർ സ്വദേശിയായ മുജീബ് മൊഹമ്മദ് എന്ന യുവാവാണ് അറസ്റ്റിൽ ആയത്. ‘നമുക്ക് കൈകൾ കോർത്ത് പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും രോഗം പകർത്തി 17 പേരെയെങ്കിലും കൊലപ്പെടുത്തൂ’ എന്നായിരുന്നു ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേ സമയം യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇൻഫോസിസ് അറിയിച്ചു.