Top Stories
ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകും,യതീഷ് ചന്ദ്രയുടെ നടപടി പോലീസിന്റെ യശസ്സ് കെടുത്തുന്നത്:മുഖ്യമന്ത്രി
തിരുവന്തപുരം : മദ്യം കിട്ടാതെ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന തരത്തിലുള്ള
മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം ലഭ്യമാക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ നടപടികൾ എക്സൈസ് വകുപ്പ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റോഡിൽ നിന്ന ആൾക്കാരെ ഏത്തമിടീപ്പിച്ച കണ്ണൂർ എസ് പി യതീഷ് ചന്ദ്രയുടെ നടപടി സംസ്ഥാന പോലീസിന്റെ യശസ്സ് കെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക ആവശ്യങ്ങൾപോലും നിർവഹിക്കാൻ ആകാതെ സംസ്ഥാനത്ത് ജോലിചെയ്യുന്ന മറ്റു പോലീസുകാർക്കും കൂടി പേര് ദോഷമുണ്ടാക്കുന്ന നടപടിയാണ് യതീഷ് ചന്ദ്രയുടെ ഭാഗത്തുനിന്നും ഉണ്ടായത്. സംസ്ഥാനത്ത് ഇങ്ങനെയുള്ള സംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി വഴി ഹോം സെക്രട്ടറിയോട് സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും ഇങ്ങനെയുള്ള സംഭവങ്ങൾ സംസ്ഥാനത്ത് ഇനി ആവർത്തിക്കരുത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.