Top Stories

ഇടപഴകിയത്1000 ൽ അധികം പേരോട്; ഇടുക്കിയിൽ കോവിഡ് രോഗമുള്ള പൊതുപ്രവർത്തകന്റെ സമ്പർക്കപ്പട്ടിക ആശങ്കയിൽ

ഇടുക്കി : ഇടുക്കിയിൽ കൊറോണ സ്ഥിതീകരിച്ച പൊതുപ്രവർത്തകനായ ഉസ്മാന്റെ സമ്പർക്ക പട്ടികയിൽ ഏറ്റവും ചുരുങ്ങിയത് 1000 പേരെങ്കിലും ഉണ്ടെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചിലും നിയമസഭയിലും സെക്രട്ടറേയിറ്റിലും എല്ലാം ഇദ്ദേഹം എത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായും ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടക്കം നിരവധി ആളുകളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കവും ഉണ്ടായിട്ടുണ്ട്.

എന്നാൽ എപി ഉസ്മാന് കൊവിഡ് ബാധയുണ്ടായത് എങ്ങനെയാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ഒരു ഉത്തരം ആരോഗ്യവകുപ്പിനില്ല.
വിദേശിയുമായുള്ള സമ്പര്‍ക്കം ആകാമെന്ന നിഗമനം മാത്രമാണ് ഉള്ളത്. എവിടെയല്ലാം പോയെന്ന കാര്യത്തിൽ മുഴവൻ
ഓര്‍മ്മയില്ലെന്നാണ് ഇദ്ദേഹം പറയന്നത്. ഫോൺ രേഖകൾ അടക്കം പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതൽ മാർച്ച് 26 വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്.

അടിമാലി, കട്ടപ്പന, കീരിത്തോട്, ഷോളയൂർ, പെരുമ്പാവൂർ, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും സഞ്ചരിച്ചത്. കെ.എസ്.ആർ.ടി.സി. ബസ്, സ്വകാര്യ ബസ്, ട്രെയിൻ, സ്വകാര്യവാഹനങ്ങൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ധർണ, പോലീസ് സ്റ്റേഷൻ ധർണ, മരണാനന്തരചടങ്ങുകൾ,  തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്.
ഉസ്മാന്റെ റൂട്ട്മാപ്പ്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button