News
കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു
കണ്ണൂർ : കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. ഇദ്ദേഹം വിമാനത്താവളത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ഈമാസം 21-ന് ഷാർജയിൽ നിന്ന് നാട്ടിലെത്തിയ അബ്ദുൾ ഖാദർ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തുമ്പോൾ ഖാദർ വീണുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ്.
പ്രാഥമിക റിപ്പോർട്ടനസുരിച്ച് ഹൃദയാഘാതമാണ് മരണകാരണം. ഇയാളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. മൃതദേഹം പരിയാരം മെഡിക്കൽ കേളേജിലേക്ക് മാറ്റിയിട്ടുണ്ട്.