Top Stories
കൊല്ലം പ്രാക്കുളത്ത് കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയ ഹൈറിസ്ക് പട്ടികയിലുള്ളവർ 101 ആയി
കൊല്ലം : കൊല്ലം പ്രാക്കുളത്ത് കൊറോണ വൈറസ് ബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഹൈറിസ്ക് പട്ടികയിലുള്ളവരുടെ എണ്ണം 101 ആയി. 46 പേരെ ലോ റിസ്ക് പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 41 പേരായിരുന്നു ഹൈറിസ്ക് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇയാൾ ബസ്റ്റാന്റിൽ നിന്നും വീട്ടിലേക്ക് പോയ ഓട്ടോറിക്ഷ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന 36 പേരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. ഇയാൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച പത്ത് പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കും.
കൊല്ലത്ത് 23 പേരാണ് ആശുപത്രിയിൽ കൊറോണ നിരീക്ഷണത്തിലുള്ളത്. 17,023 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളതും കൊല്ലം ജില്ലയിലാണ്.