Top Stories
കോട്ടയം പായിപ്പാട് ആയിരക്കണക്കിന് അന്യസംസ്ഥാനക്കാർ പ്രതിഷേധിക്കുന്നു
കോട്ടയം : കോട്ടയം പായിപ്പാട് ലോക്ക് ഡൌൺ വിലക്ക് ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടി പ്രതിഷേധിക്കുന്നു. അവർക്ക് തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകാൻ വാഹന സൗകര്യം ഏർപ്പാടാ ക്കണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നത്.
ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കേരളത്തിലെ അപകടകരമായ ഏറ്റവും വലിയ ജനക്കൂട്ടമാണ് കോട്ടയം പായിപ്പാട് തടിച്ചു കൂടിയിരിക്കുന്നത്. എങ്ങനെ ഇത്രയും അധികം തൊഴിലാളികൾ ഇവിടെ എത്തിയെന്നോ ആര് അവർക്ക് നേതൃത്വം നൽകിയന്നോ ഒന്നിനെപ്പറ്റിയും ജില്ലാ ഭരണകൂടത്തിന് ഇതുവരെ ഒരു അറിവും കിട്ടിയിട്ടില്ല. ജില്ലാ കളക്ടർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് അല്പസമയത്തിനകം പ്രതിഷേധക്കാരുമായി ചർച്ച നടത്തും.