Top Stories
കർണാടക പോലീസ് ആംബുലൻസ് തടഞ്ഞു;ചികിത്സ കിട്ടാതെ വയോധിക മരിച്ചു
കാസർകോട് : മംഗലാപുരത്തേക്ക് ആംബുലൻസ് കടത്തിവിടാത്തതിനെ തുടർന്ന് രോഗിയായിരുന്ന വയോധിക മരണപ്പെട്ടു. ഉദ്യാവരയിലെ പാത്തുമ്മ(70)യാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. കേരള കർണാടക അതിർത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റിൽ കർണാടക പോലീസ് ആംബുലൻസ് തടയുകയായിരുന്നു.
വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലൻസിൽ പോയത്. എന്നാൽ കർണാടക പോലീസ് ആംബുലൻസ് കടത്തിവിടാൻ തയാറായില്ല. തുടർന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളുൾപ്പെടെ കർണാടക മണ്ണിട്ട് അടച്ചിരിക്കുകയാണ്. കേരള മുഖ്യമന്ത്രി ഉൾപ്പെടെ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും കർണാടക അതിർത്തി തുറക്കാൻ തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയോട് കേരളം ഇടപെടണം എന്ന് അഭ്യർത്ഥിച്ചിട്ടു പോലും കർണാടക വഴങ്ങുന്നില്ല.