News

‘വൈകുന്നേരത്തെ മെഗാ പത്രസമ്മേളനങ്ങളിലും  പി ആർ പ്രോപ്പഗണ്ടയിലും  പ്രതിപക്ഷവും വീണുപോയോ?’സർക്കാരിനെ വിമർശിച്ച്‌ കെ സുരേന്ദ്രൻ

 

സംസ്ഥാനത്ത് ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്‍ബുക് പോസ്റ്റ്.

ഇരുപതിനായിരം കോടിയുടെ കോവിഡ് 19 പാക്കേജ്‌ പ്രഖ്യാപിച്ചിട്ട് പത്തുദിവസമായിട്ടും ഒന്നും നടപ്പായില്ലെന്നും,
ഗോഡൗണുകൾ മുഴുവൻ നിറഞ്ഞു കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഫലപ്രദമായി വിതരണം ചെയ്യാൻ സർക്കാരിനായില്ലന്ന് സുരേന്ദ്രൻ ആരോപിയ്ക്കുന്നു. കമ്യൂണിറ്റി കിച്ചനു വേണ്ടി ഒരു നയാ പൈസ സർക്കാർ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിട്ടില്ലന്നും ലോക്കൽ മാനേജുമെന്റ് തീർത്തും അവതാളത്തിലായിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിയ്ക്കുന്നു. മംഗലാപുരത്തെ ആശുപത്രിയിലേക്ക് കേരളത്തിലെ രോഗികൾ വരേണ്ടെന്ന് കർണ്ണാടക സർക്കാർ വ്യക്തമാക്കിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും കാസർഗോട്ടെ ആശുപത്രികൾ സജ്ജമായിട്ടില്ലന്നും സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളില്ലന്നും സുരേന്ദ്രൻ പറയുന്നു. 7 മാസത്തെ കുടിശ്ശിക ഉള്ള ക്ഷേമപെൻഷനുകൾ രണ്ടുമാസത്തെ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്നും വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ യാതൊരുവിധ നടപടികളും എടുക്കുന്നില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

വൈകുന്നേരം 6 മണിക്കുള്ള പത്രസമ്മേളനവും അത് പ്രമുഖ പി. ആർ. കമ്പനിയെവെച്ച് പ്രചരിപ്പിച്ചതും കൊണ്ട് എല്ലാമായി എന്ന ധാരണ തിരുത്താനായിരിക്കുന്നു എന്നും വൈകുന്നേരത്തെ മെഗാ പത്രസമ്മേളനങ്ങളിലും  പി. ആർ. പ്രോപ്പഗണ്ടയിലും  പ്രതിപക്ഷവും വീണുപോയോ? എന്ന് ചോദിച്ചുകൊണ്ടാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 
വൈകുന്നേരം ആറുമണിക്കുള്ള പത്രസമ്മേളനവും അത് പ്രമുഖ പി. ആർ. കമ്പനിയെവെച്ച് പ്രചരിപ്പിച്ചതും കൊണ്ട് എല്ലാമായി എന്ന ധാരണ തിരുത്താനായിരിക്കുന്നു. ഇവിടെ ഗോഡൗണുകൾ മുഴുവൻ ഭക്ഷ്യധാന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. അത് ഫലപ്രദമായി വിതരണം ചെയ്യാൻ സർക്കാരിനായില്ല. കമ്യൂണിറ്റി കിച്ചനു വേണ്ടി ഒരു നയാ പൈസ സർക്കാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിട്ടില്ല. ലോക്കൽ മാനേജുമെന്റ് തീർത്തും അവതാളത്തിലായിരിക്കുകയാണ്.
ഇരുപതിനായിരം കോടിയുടെ കോവിഡ് 19 പാക്കേജ്‌ പ്രഖ്യാപിച്ചിട്ട് പത്തുദിവസമെങ്കിലുമായില്ലേ? ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റുകളും കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി? ഭക്ഷ്യധാന്യങ്ങൾ ഏപ്രിൽ ഒന്നോടെ കൊടുക്കുമായിരിക്കും. കാരണം അതിന് വലിയ ചെലവില്ല. അരിയും ഗോതമ്പും ഇഷ്ടം പോലെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാൽ പലവ്യഞ്‌ജനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഒരുറപ്പുമില്ല. കമ്യൂണിറ്റി കിച്ചന് അനുവദിച്ചതാവട്ടെ നേരത്തെ കുടുംബശ്രീക്ക് കൊടുത്ത 23 കോടി. ഇതുകൊണ്ടെന്താവാനാണ്? തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഒട്ടുമിക്കവയും കടക്കെണിയിൽ. അവരുടെ തനതുഫണ്ടും പ്ളാൻ ഫണ്ടും എടുക്കണമത്രേ. സർക്കാരാശുപത്രികളിൽ പലതിലും മരുന്നില്ല. ജനങ്ങൾ കഷ്ടപ്പെടുന്നു. ക്ഷേമപെൻഷനുകൾ ഏഴുമാസം കുടിശ്ശികയുണ്ട്. അതിലാണ് രണ്ടു മാസത്തേത് കൊടുക്കാൻ പോകുന്നത്. കാസർഗോഡ് കോവിഡ് ഭീഷണി രൂക്ഷമായതിനെത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കേരളത്തിലെ രോഗികൾ വരേണ്ടെന്ന് കർണ്ണാടക സർക്കാർ വ്യക്തമാക്കിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. ഇപ്പോഴും കാസർഗോട്ടെ ആശുപത്രികൾ സജ്ജമായിട്ടില്ല. വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു നടപടിയുമില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും സങ്കീർണ്ണം. പിന്നെ  എന്താണ് ജനങ്ങൾക്ക് കിട്ടുന്നത്? വൈകുന്നേരത്തെ മെഗാ പത്രസമ്മേളനങ്ങളിലും  പി. ആർ. പ്രോപ്പഗണ്ടയിലും  പ്രതിപക്ഷവും വീണുപോയോ?

വൈകുന്നേരം ആറുമണിക്കുള്ള പത്രസമ്മേളനവും അത് പ്രമുഖ പി. ആർ. കമ്പനിയെവെച്ച് പ്രചരിപ്പിച്ചതും കൊണ്ട് എല്ലാമായി എന്ന ധാരണ…

Posted by K Surendran on Sunday, March 29, 2020

ഇരുപതിനായിരം കോടിയുടെ കോവിഡ് 19 പാക്കേജ്‌ പ്രഖ്യാപിച്ചിട്ട് പത്തുദിവസമെങ്കിലുമായില്ലേ? ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന…

Posted by K Surendran on Sunday, March 29, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button