News
ഒമാനിൽ മലയാളി വെട്ടേറ്റ് മരിച്ചു; പാകിസ്താനി കസ്റ്റഡിയിൽ
മസ്കറ്റ് : ഒമാനിൽ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. ഒമാനിലെ ബുറൈമിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പാകിസ്ഥാൻ സ്വദേശിയാണ് രാജേഷിനെ വെട്ടിയത്. രാജേഷിന്റെ തലയ്ക്കാണ് മാരകമായി വെട്ടേറ്റത്. സംഭവത്തിൽ പാകിസ്താൻ സ്വദേശിയെ ഒമാൻ പോലീസ് കസ്റ്റഡിയിലെടുത്തു.