Top Stories
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ;രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ.കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണു ഏറ്റുമുട്ടലുണ്ടായത്.നിയന്ത്രണരേഖയ്ക്കു സമീപം ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു.
പാക്കിസ്ഥാനിൽ നിന്ന് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വെടിവയ്പ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.