News
മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു
മാവേലിക്കര : മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) മരിച്ചത്. വള്ളികുന്നം കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്നു.
ശനിയാഴ്ച രാവിലെ ഷേവിങ്ങ് ലോഷൻ കഴിച്ചു അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: സബീന. മക്കള്‍: നാസിയ, നാസിക്, നൗറിന്‍.