Top Stories
യു എ ഇയിൽ 23 ഇന്ത്യാക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു
ദുബായ് : യു.എ.ഇയിൽ 23 ഇന്ത്യാക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഖത്തറിൽ 13പേർക്ക് പുതിയതായി കൊറോണ സ്ഥിതീകരിച്ചു. ഒമാനിൽ 22 പേർക്കും , കുവൈറ്റിൽ 10 ഉം ബഹ്‌റൈനിൽ 7 പേർക്കുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. ഗൾഫിന് പുറമെ ഇറാൻ ഉൾപ്പടെ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്.
യു.എ.ഇയിൽ സമഗ്ര അണുനശീകരണ യജ്ഞം അവസാനഘ’ത്തിലാണ്. അടിയന്തരാവശ്യങ്ങൾക്ക് അനുമതി നേടാതെ റോഡിൽ ഇറങ്ങുന്നത് സർക്കാർ വിലക്കിയിട്ടുണ്ട്. നിർദ്ദേശം മറികട് റോഡിലിറങ്ങിയ നൂറുകണക്കിന് വാഹനങ്ങൾ
അധികൃതർ പിടിച്ചെടുത്തു.
അതിനിടെ രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാൻ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി വെളിപ്പെടുത്തി.
അതേസമയം, ഖത്തറിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 57 വയസുകാരനായ ബംഗ്ലാദേശുകാരനാണ് കൊവിഡ് 19 ബാധിച്ച് ഖത്തറില്‍ മരിച്ചത്. ഇയാള്‍ക്ക് മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.ഖത്തറിൽ 28 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 590 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.