Top Stories
ലോകത്ത് കോവിഡ് ബാധിതർ 6 ലക്ഷം കടന്നു
കോവിഡ് 19 ബാധിച്ചു ലോകമാകെ മരിച്ചവരുടെ എണ്ണം 30,891ആയി. 669,088 പേർക്കാണ് ലോകത്താകമാനം കോവിഡ് സ്ഥിതീകരിച്ചിട്ടുള്ളത്. 144,282 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ലോകത്തെ കോവിഡ് മരണം 30,891ആയി. ഇന്നലെ മാത്രം മൂവായിരത്തി അഞ്ഞൂറോളം പേരാണ് ലോകത്ത് മരിച്ചത്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 918 ആയി. ഇതിൽ 47 പേർ വിദേശികളാണ്. ഇതിൽ 80 പേർ രോഗമുക്തി നേടി. 194 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. 22 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിലാണ്. സംസ്ഥാനത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 165 പേരാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1,088 പേരാണ്. ആകെ മരണം 10,023 ആയി. 24 മണിക്കൂറിനുള്ളിൽ 11,933 പേർക്കാണ് ഇറ്റലിയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇറ്റലിയിലെ കൊറോണ ബാധിതരുടെ എണ്ണം 92,472 ആയി.12,384 പേർ ഇറ്റലിയിൽ കൊറോണ രോഗത്തിൽ നിന്നും മുക്തരായി.
അമേരിക്കയിൽ വൻ വർദ്ധനവാണ് കൊറോണ രോഗികളിൽ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. ലോകത്ത് ഏറ്റവും കൂടൂതൽ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അമേരിക്ക മുന്നിലെത്തി. 24 മണിക്കൂറിനുള്ളിൽ 38,611 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 123,938 ആയി. 24 മണിക്കൂറിനുള്ളിൽ 929 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2223 ആയി. 2,463 പേർ അമേരിക്കയിൽ കൊറോണ വൈറസ് ബാധയിൽനിന്നും മുക്തരായി. കൊറോണവൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യുഎസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ 15,449 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 73,235 ആയി. 1,617 മരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ സ്പെയിനിൽ ഉണ്ടായത്. ഇതോടെ ആകെ മരണം 5, 982 ആയി. 12,285 പേരാണ് കൊറോണയിൽ നിന്നും മുക്തി നേടിയത്.
ജർമ്മനിയിൽ 24 മണിക്കൂറിനുള്ളിൽ 14,887 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ആകെ കൊറോണ ബാധിതർ 58,825 ആയി. 211 പേർ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ആകെ മരണം 478 ആയി.
ഇറാനിൽ 24 മണിക്കൂറിനിടെ 6253 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 35,408. 283 മരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. ആകെ മരണം 2517 ആയി.
8,420 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 37575 ആയി. 24 മണിക്കൂറിനുള്ളിൽ 618 പേരാണ് ഫ്രാൻസിൽ മരിച്ചത്. ഇതോടെ ആകെ മരണം 2314 ആയി.