Top Stories
കോട്ടയത്ത് അന്യസംസ്ഥാനക്കാരുടെ പ്രതിഷേധം കനക്കുന്നു;നാട്ടിലേക്ക് പോയേ പറ്റു എന്നാവശ്യം
കോട്ടയം : ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് നാട്ടിലേക്ക് മടങ്ങിപ്പോകാൻനുള്ള വാഹനം ആവശ്യപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ സ്ഥലത്തേക്ക് അന്യസംസ്ഥാനക്കാർ കൂട്ടത്തോടെ എത്തിക്കൊണ്ടിരിയ്ക്കുകയാണ്.
അടിയന്തിരമായി തങ്ങൾക്ക് നാട്ടിലേക്ക് പോകുകയാണ് ആവശ്യമെന്നാണ് തൊഴിലാളികൾ പറയുന്നത്.
തങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവസ്തുക്കളും കുടിവെള്ളവും കിട്ടുന്നില്ലെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.
കൊറോണ പടർന്നു പിടിയ്ക്കുന്ന ഭീതിയ്ക്കിടെ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് കോട്ടയത്ത് ഉണ്ടായിരിയ്ക്കുന്നത്. എങ്ങനെയാണ് കർശന സുരക്ഷ നിലനിൽക്കുന്ന അവസരത്തിൽ ഇത്രയും ആൾക്കാർ ഒത്തുകൂടി എന്നത് ഗുരുതരമായ പ്രശ്നമാണ്. രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.