Top Stories
ഖത്തറിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു
ദോഹ : ഖത്തറിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 57 വയസുകാരനായ ബംഗ്ലാദേശുകാരനാണ് കൊവിഡ് 19 ബാധിച്ച് ഖത്തറില്‍ മരിച്ചത്. ഇയാള്‍ക്ക് മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 16നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ഖത്തറിൽ 28 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 590 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.