Top Stories
സർക്കാർ നിർദേശങ്ങൾ ലംഘിച്ച് മുംസ്ലീം ലീഗ് നേതാവിന്റെ മകളുടെ വിവാഹം
കോഴിക്കോട് : കൊറോണ പടർന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കെ സർക്കാർ നിർദേശങ്ങൾ ലംഘിച്ച് മുംസ്ലീം ലീഗ് നേതാവിന്റെ മകളുടെ വിവാഹം. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദിന്റെ മകളുടെ വിവാഹമാണ് വിലക്ക് ലംഘിച്ചുകൊണ്ട് നടത്തിയത്. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്തു.
ഇവരുടെ മകൻ കഴിഞ്ഞ 14 ന് കേരളത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരുന്ന സമയത്ത് അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ
നിരീക്ഷണത്തിലിരിക്കെയാണ് നേതാവ് മകനെയുൾപ്പെടെ 50 ൽ അധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മകളുടെ വിവാഹം ആഘോഷമായി നടത്തിയത്. ഇത് കടുത്ത സുരക്ഷാവീഴ്ചയാണെന്നാണ് കോർപ്പറേഷൻ ആരോഗ്യ അധികൃതർ കണ്ടെത്തിയിരിയ്ക്കുന്നത്.
വിവാഹ ചടങ്ങുകളിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്ന സർക്കാർ നിർദ്ദേശവും ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.